മൂന്നാം ടി20: ഋഷഭ്പന്ത് ടീമില്‍ തുടരും, സഞ്ജുവിന് ഇടമില്ല
ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഇന്ത്യ പരമ്പര സ്വന്തമാക്കാന്‍ നാളെ ഇറങ്ങും.

മുംബൈ :രണ്ടാം ടി20യിലെ ആധിപത്യ വിജയത്തിന് ശേഷം ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഇന്ത്യ പരമ്പര സ്വന്തമാക്കാന്‍ നാളെ ഇറങ്ങും. രണ്ടാം മത്സരത്തിലെ വിജയ കോമ്പിനേഷന്‍ നിലനിര്‍ത്തു മെന്നാണ് പ്രതീക്ഷിക്കുമെങ്കിലും ജനുവരിയില്‍ നടക്കുന്ന ശ്രീലങ്ക പരമ്പരയ്ക്ക് മുമ്പ് ബെഞ്ച് ശക്തി പരിശോധിക്കാനുള്ള അവസാന അവസരമാണിതെന്നതിനാല്‍ മാറ്റങ്ങള്‍ വന്നാലും അത്ഭുതപ്പെടാനില്ല.
രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും 2 ഓവറില്‍ 24 റണ്‍സ് വഴങ്ങിയ വാഷിംഗ്ടണ്‍ സുന്ദറിനെയും ഇന്ത്യ മാറ്റിയേക്കില്ല. ടി20യില്‍ രവിചന്ദ്രന്‍ അശ്വിന്റെ ദീര്‍ഘകാല പകരക്കാരനാകാന്‍ അദ്ദേഹം തയ്യാറെടുക്കുന്നതിനാല്‍ അദ്ദേഹം തന്റെ സ്ഥാനം നിലനിര്‍ത്തും.
ഓപ്പണിംഗ് സ്ഥാനത്ത് കഴിഞ്ഞ മത്സരത്തില്‍ പരാജയമായ റിഷഭ് പന്തിനെ ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത. അങ്ങനെ എങ്കില്‍ സഞ്ജു സാംസണ്‍ വീണ്ടും ബെഞ്ചിലിരി ക്കും. പേസ് ഡിപ്പാര്‍ട്ട്മെന്റില്‍ ഭുവനേശ്വര്‍ കുമാറിന് പകരം ഉംറാന്‍ മാലിക്കിനെ ഇന്ത്യ ഇറക്കി യേക്കും.