സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂരിനെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരത്തെ ഫ്‌ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്
തിരുവനന്തപുരം: സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂരി(59)നെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്തെ ഫ്‌ളാറ്റിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. അസ്വാഭാവിക ഇല്ലെന്നാണ് പ്രഥമിക വിലയിരുത്തല്‍.
സതീഷ് ബാബുവിന്റെ ഭാര്യ ഇന്നലെ സ്വന്തം നാട്ടിലേക്ക് പോയിരുന്നു. എന്നാൽ ഇന്ന് ഉച്ചയായിട്ടും ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും ഫോണില്‍ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഫ്‌ളാറ്റ് തള്ളിത്തുറന്നപ്പോഴാണ് സതീഷ് ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പാലക്കാട് ജില്ലയില്‍ പത്തിരിപ്പാലയിൽ ജനിച്ച ഇദ്ദേഹം ഭാരത് ഭവന്‍ മുന്‍ മെമ്പര്‍ സെക്രട്ടറിയായിരുന്നു. 2012ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ പുരസ്‌കാരം നേടിയിട്ടുണ്ട്. രണ്ട് കഥാസമാഹാരങ്ങളും ഏഴു നോവലുകളും ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ നിരവധി ടെലിവിഷന്‍ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.

