headerlogo
recents

വിസ്മയ കേസ്: പ്രതി കിരണ്‍ കുമാറിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

ശിക്ഷാവിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലിൽ വിധിയുണ്ടാകുന്നതുവരെ ശിക്ഷ മരവിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹർജി.

 വിസ്മയ കേസ്: പ്രതി കിരണ്‍ കുമാറിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി
avatar image

NDR News

13 Dec 2022 02:45 PM

കൊച്ചി: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് തിരിച്ചടി. ശിക്ഷ നടപ്പാക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് നല്‍കിയ അപ്പീലിൽ  വിധി വരുന്നതുവരെ ശിക്ഷ തടയണം എന്നാവശ്യപ്പെട്ട് കിരൺ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 

      കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിക്കെതിരെയാണ് പ്രതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഇത് ഹൈക്കോടതിയുടെ പരിഗണനയിലാണ്.  ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കണമെന്നും ആവശ്യമുണ്ടായിരുന്നു. ശിക്ഷ മരവിപ്പിക്കാനാകില്ലെന്നും ജയില്‍വാസം തുടര്‍ന്നുകൊണ്ടുതന്നെ അപ്പീല്‍ നടപടികളുമായി മുന്നോട്ടുപോകണമെന്നും കോടതി വ്യക്തമാക്കി. 


      സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവായ കിരണിന് പത്ത് വര്‍ഷം തടവും 12.55 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. അഞ്ചു വകുപ്പുകളിലായി ആകെ 25 വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചിരുന്നതെങ്കിലും ശിക്ഷകളെല്ലാം ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

NDR News
13 Dec 2022 02:45 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents