സി.ഐ ടി യു 15-ാം സംസ്ഥാന സമ്മേളനം ; അഖിലേന്ത്യ ജനറൽ സെക്രട്ടറി തപൻ സെൻ ഉദ്ഘടനം ചെയ്തു
പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

കോഴിക്കോട് :സി.ഐ ടി യു 15-ാം സംസ്ഥാന സമ്മേളനം അഖിലേന്ത്യ ജനറൽ സെക്രട്ടറി തപൻ സെൻ ഉദ്ഘാടനം ചെയ്തു. സമ്മേളന ത്തിന്റെ ഉദ്ഘാടന ദിവസം കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.
കേരളത്തിലെ സാമ്പത്തിക നയവും ക്ഷേമ പ്രവർത്തനങ്ങളും തകർക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാർ കേരളത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച ദേശീയ ജനറൽ സെക്രട്ടറി കേരളത്തിനുള്ള ഫണ്ടുകൾ കേന്ദ്രം കുറച്ചതിനെ തിരെയും കുറ്റപ്പെടുത്തി. എല്ലാത്തിനെയും വിഭജിക്കാനുള്ള നീക്കമാണ് കേന്ദ്രമിപ്പോൾ നടത്തുന്നതെന്നും തപൻ സെൻ പറഞ്ഞു.
സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം എം.പി. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഇന്നും നാളെയും പ്രവർത്തന റിപ്പോർട്ടിന്മേൽ ചർച്ച നടത്തും. 604 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. മറ്റന്നാൾ നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.