കോഴിക്കോട് നഗരത്തിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പെൺവാണിഭം; നാലുപേർ പിടിയിൽ
സ്ത്രീയുൾപ്പടെയുള്ള സംഘമാണ് പിടിയിലായത്

കോഴിക്കോട്: നഗരത്തിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ സംഘം പിടിയിലായി. വയനാട്സുൽത്താൻ ബത്തേരിക്ക് സമീപം വച്ചാണ് ഒരു സ്ത്രീ ഉൾപ്പെടെ നാലുപേർ പിടിയിലായത് .സുൽത്താൻബത്തേരി ചീരാൽ കരുണാലയത്തിൽ പിടി ബിന്ദു,മലപ്പുറം താനൂർ മണ്ടപ്പാട്ട് ഷാജി,പുതിയങ്ങാടി പുത്തൂർ ചന്ദനത്തിൽ കേൾക്കാത്തിക്, പെരുവയൽ കോരങ്ങാട്ട് റാസിക് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് ദിവസങ്ങളായി പോലീസ് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ഇന്ന് രാവിലെയാണ് സംഘത്തെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ ഡിവിഷണൽ അസിസ്റ്റൻറ് കമ്മീഷണർ ജി സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.മായനാട് മുണ്ടക്കൽ താഴം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. കോവൂർ സ്വദേശിയായ അപ്പാർട്ട്മെൻറ് ഉടമ, കാപ്പാ കേസ് പ്രതിയായ പെരിങ്ങളം സ്വദേശി എന്നിവരാണ് സംഘത്തിലെ പ്രധാന കണ്ണികൾ എന്ന് പോലീസ് അറിയിച്ചു. ബന്ധുക്കൾ ഒന്നിച്ച് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തതാണെന്നാണ് ഇവർ സമീപവാസികളോട് പറഞ്ഞിരുന്നത്. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിനി ലാലു, എസ് ഐ മാരായ അനൂപ്, ഹരികൃഷ്ണൻ, സുരേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.