headerlogo
recents

വടകര കൊലപാതകത്തിൽ പ്രതിയെന്ന സംശയിക്കുന്ന ആളുടെ ഫോട്ടോ പുറത്തുവിട്ടു

തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഫോട്ടോ പുറത്തു വിടുന്നതെന്ന് ഡിവൈഎസ്പി

 വടകര കൊലപാതകത്തിൽ പ്രതിയെന്ന സംശയിക്കുന്ന ആളുടെ ഫോട്ടോ പുറത്തുവിട്ടു
avatar image

NDR News

30 Dec 2022 07:57 PM

വടകര: വിനായക ട്രേഡേഴ്സ് ഉടമ രാജന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ഫോട്ടോ പൊലീസ് പുറത്തു വിട്ടു. കൊലയുമായി ബന്ധപ്പെട്ട് പരിശോധിച്ച സിസി ടിവി ദൃശ്യങ്ങളിൽ നിന്നാണ് 30 നു താഴെ പ്രായമുള്ള യുവാവിന് ഇതുമായി ബന്ധമുണ്ടെന്ന സംശയത്തിൽ പൊലീസ് അന്വേഷണം നടത്തുന്നത്. രാജന്റെ കൊലയുമായി ബന്ധമുണ്ടെന്ന തെളിവുകളുടെ അടിസ്ഥാന ത്തിലാണ് ഫോട്ടോ പുറത്തു വിടുന്നതെന്ന് ഡിവൈഎസ്പി: ആർ.ഹരിപ്രസാദ് പറഞ്ഞു.

      ഇയാളെ സമീപത്തെ കച്ചവടക്കാർക്കോ തൊഴിലാളികൾ ക്കോ പരിചയമില്ല. കൊല നടന്ന ദിവസം ഇയാളുടെ ചിത്രം ചില ക്യാമറകളിലുണ്ട്. എന്നാൽ രാജന്റെ ബൈക്കുമായി പോകുന്ന ദൃശ്യം കിട്ടിയിട്ടില്ല. പ്രതിയെ ഉടൻ പിടികൂടാൻ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ നഷ്ടപ്പെട്ട ബൈക്ക് കണ്ടെത്താനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. സംഭവം നടന്ന് ആറു ദിവസമായിട്ടും ബൈക്കിനെ പ്പറ്റി വിവരമൊന്നുമില്ല. ജില്ലാ അതിർത്തി വിട്ട് ബൈക്ക് കൊണ്ടു പോയതായി കാണുന്നുമില്ല.

 

NDR News
30 Dec 2022 07:57 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents