തിരുവനന്തപുരത്ത് വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ
സഹവാസ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്

തിരുവനന്തപുരം: ആറ്റിങ്ങലിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു. ഇളബ ഗവൺമെന്റ് ഹൈസ്കൂളിൽ നടന്ന സഹവാസ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. കുട്ടികളെ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. 20 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. രാവിലെ പ്രഭാത ഭക്ഷണം കഴിച്ച കുട്ടികൾക്കാണ് വിഷബാധയേറ്റത്. മൂന്നുപേർ കുഴഞ്ഞുവീഴുകയായിരുന്നു.