headerlogo
recents

അച്ഛൻ കടം വാങ്ങിയ പണം തിരികെ തന്നില്ല ഒമ്പതാം ക്ലാസുകാരൻ പോലീസ് സ്റ്റേഷനിൽ

മുത്തശ്ശി നൽകിയ പോക്കറ്റ് മണിയാണ് അച്ഛൻ വാങ്ങിയതെന്ന് കുട്ടി

 അച്ഛൻ കടം വാങ്ങിയ പണം തിരികെ തന്നില്ല ഒമ്പതാം ക്ലാസുകാരൻ പോലീസ് സ്റ്റേഷനിൽ
avatar image

NDR News

31 Dec 2022 09:14 AM

നെടുങ്കണ്ടം: അച്ഛൻ കടം വാങ്ങിയ300 രൂപ തിരികെ കിട്ടാൻ സഹായിക്കണമെന്ന അപേക്ഷയുമായി 9-ാം ക്ലാസ് വിദ്യാർഥി പൊലീസ് സ്റ്റേഷനിലെത്തി. പണത്തിന്റെ ആവശ്യവും വിദ്യാർഥി പോലീസിനോട് പറഞ്ഞു: നടൻ വിജയിന്റെ സിനിമയ്ക്ക ടിക്കറ്റെടുക്കണം.അതിന് വേറെ പൈസ ഇല്ലാത്തതുകൊണ്ടാണ്.

       മുത്തശ്ശി നൽകിയ പോക്കറ്റ് മണി കടമായി വാങ്ങിയ അച്ഛൻ പണം ചോദിച്ചിട്ടും തിരിച്ചു കൊടുത്തില്ല എന്നാണ് കുട്ടിയുടെ പരാതി. പൊലീസ് ഇടപെട്ടാൽ കിട്ടുമെന്നു കൂട്ടുകാർ പറഞ്ഞതറിഞ്ഞ് സ്റ്റേഷനിൽ എത്തിയതായിരുന്നു കുട്ടി. നെടുങ്കണ്ടം സ്റ്റേഷനിലെ ഫ്രണ്ട് ഓഫിസിൽ എത്തി പരാതി പറഞ്ഞു. വിവരമറിഞ്ഞ് നെടുങ്കണ്ടം എസ്എച്ച്ഒ ബി.എസ്.ബിനു സംസാരിച്ചപ്പോൾ കുട്ടി പറഞ്ഞു: “അച്ഛൻ പാവമാണ്, സ്റ്റേഷനിലേക്കു വിളിക്കേണ്ട. എങ്ങനെയെങ്കിലും പൈസ വാങ്ങിത്തന്നാൽ മതി.വിദ്യാർഥിയുടെ പിതാവിനെ പൊലീസ് ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. ഇന്നു രാവിലെ പ്രശ്നം പരിഹരിക്കാമെന്നു വാഗ്ദാനം ചെയ്ത് കുട്ടിയെ പൊലീസ് വീട്ടിലേക്കു തിരിച്ചയച്ച യച്ചിരിക്കുകയാണ് പോലീസ്.

NDR News
31 Dec 2022 09:14 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents