വാഹന പരിശോധനയ്ക്കിടയിൽ കഞ്ചാവുമായി തൃക്കുറ്റിശ്ശേരി സ്വദേശി പിടിയിൽ
തൃക്കുറ്റിശേരി സ്വദേശി പീടികയുള്ള പറമ്പിൽ വിപിൻ ആണ് പിടിയിലായത്
കൂട്ടാലിട: തൃക്കുറ്റിശരിയിൽ വാഹന പരിശോധനക്കിടെ, പേരാമ്പ്ര എക്സൈസ് സംഘം ബൈക്കിൽ കഞ്ചാവുമായി സഞ്ചരിച്ച യുവാവിനെ പിടികൂടി. തൃക്കുറ്റിശേരി സ്വദേശി പീടികയുള്ള പറമ്പിൽ വിപിൻനെയാണ് എക്സൈസ് സംഘം പിടികൂടിയത്.
സർക്കിൾ ഇൻസ്പെക്ടർ സുദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇയാളെ പിടിച്ചത്. 200 ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. ഇയാൾ സഞ്ചരിച്ച ബൈക്ക് കെഎൽ11 എ.എൽ1120 കസ്റ്റഡിയിലെടുത്തു.പരിശോധനയിൽ പ്രിവന്റി ഓഫീസർ സബീറലി സിപി,ഒ. ജയരാജ് സിഒയു മാരായ നൈജീഷ്,ഷബീർ എന്നിവർ പങ്കെടുത്തു.

