വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു
കൂത്താളി ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിയാണ് മരിച്ചത്

പേരാമ്പ്ര: പ്ലസ്ടു വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു. കേളൻ മുക്കിലെ നവനീത് (16) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. പുറയങ്കോട്ട് ശിവക്ഷേത്രത്തിൽ സപ്താഹം നടക്കുന്ന സ്ഥലത്തു നിന്നും ഭക്ഷണം കഴിഞ്ഞ് കുട്ടികളുമായി നീന്തുന്നതിനിടയിലാണ് അപകടമുണ്ടായത്. കുട്ടികളുമായി നീന്തുനിടയിൽ നവനീത് മുങ്ങി താഴുകയായിരുന്നു.
പാറച്ചാലിൽ സുരേഷിൻ്റെയും രാഗിയുടെയും ഇളയ മകനാണ് നവനീത്. കൂത്താളി ഹയർ സെക്കൻ്ററി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയാണ്. മൃതദേഹം പേരാമ്പ്ര താലൂക്കാശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തി.