കിടപ്പു മുറിയിൽ അപരനെ കണ്ടത് ചോദ്യം ചെയ്ത മാതാപിതാക്കൾക്കെതിരെ മകൾ പരാതി നല്കി
മാതാപിതാക്കൾക്കൊപ്പം നില്ക്കാൻ താൽപര്യമില്ല; സുഹൃത്തിനൊപ്പം പോകണം
എറണാകുളം: പതിനെട്ടുകാരിയായ മകളുടെ കിടപ്പുമുറിയിൽ രാത്രിയിൽ ആൺ സുഹൃത്ത് എത്തിയത് ചോദ്യം ചെയ്ത മാതാപിതാ ക്കൾക്കെതിരേ മകൾ പോലീസി ൽ പരാതി നൽകി. തിരുവനന്തപുരം തമ്മനം സ്വദേശിനിയായ പെൺകുട്ടിയുടെ മുറിയിൽ നിന്നാണ് മാതാപിതാക്കൾ രാത്രിയിൽ ആൺ സുഹൃത്തിനെ കണ്ടെത്തിയത്. ഇതേക്കുറിച്ച് മാതാപിതാക്കൾ ചോദ്യം ചെയ്തതോടെയാണ് തന്നെ ഉപദ്രവിക്കുന്നുവെന്ന് കാണിച്ച് പെൺകുട്ടി പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ഉടൻ പോലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ പാലാരിവട്ടം സ്റ്റേഷനിലേക്ക് മാറ്റി. ഇനി മാതാപിതാക്കൾക്കൊപ്പം പോകാൻ താൽപര്യമില്ലെന്നും സുഹൃത്തിനൊപ്പം പോകാനാണ് ഇഷ്ടമെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു.
18 വയസു മാത്രമുള്ള പെൺകുട്ടിയോടും ആൺസുഹൃത്തിനോടും വിദ്യാഭ്യാസം പൂർത്തിയാക്കാൻ നിർദേശം നൽകി പെൺകുട്ടിയെ കാക്കനാട് സർക്കാർ അഗതി മന്ദിരമായ സഖിയിലേക്കു മാറ്റി.

