ചാനിയംകടവ് പാലത്തിന് സമീപം വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
മുയിപ്പോത്ത് പള്ളിച്ചക്കണ്ടി സനു(26)വാണ് മരിച്ചത്
പേരാമ്പ്ര: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുയിപ്പോത്ത് പള്ളിച്ചക്കണ്ടി സനു(26)വാണ് മരിച്ചത്. ബാബുവിന്റെയും സൗമിനിയുടെയും മകനാണ്. സഹോദരി മുത്തു.
ചാനിയംകടവ് പാലത്തിന് സമീപമുണ്ടായ അപകടത്തെ തുടർന്ന് കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഇന്നലെ വൈകീട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു.

