കാണാതായ അയൽവാസികൾ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ
ഇരുവരും വിവാഹം ചെയ്ത് വേറെ വേറെ കുടുംബ ജീവിതം നയിക്കുന്നവർ
 
                        ഗുരുവായൂർ: 12 ദിവസം മുൻപ് കാസർകോഡ് നിന്ന് കാണാതായ യുവാവിനേയും യുവതിയേയും ഗുരുവായൂരിലെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് കല്ലാർ സ്വദേശി മുഹമ്മദ് ഷെരീഫ്, അയൽവാസിയായ സിന്ധു എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇരുവരും വേറെ വിവാഹം കഴിച്ച് കുടുംബ ജീവിതം നയിക്കുന്ന വരായിരുന്നു.
സിന്ധുവിന് രണ്ടും ഷെരീഫിന് മൂന്നും മക്കളുണ്ട്. ഷെരീഫും സിന്ധുവും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറാണ് മുഹമ്മദ് ഷെരീഫ്. സിന്ധു വീട്ടമ്മയും. ജനുവരി ഏഴു മുതൽ ഇരുവരേയും കാണാ തായതായി പരാതിയുയർന്നിരുന്നു.


 
                             
 
                     
 
                     
 
                     
 
                     
 
                             
 
                             
 
                             
 
                            