ബാലുശ്ശേരിയിൽ യുവാവ് കുഴിയിൽ വീണ് മരിച്ച സംഭവം; എസ്ഐക്കെതിരെ നടപടിയെടുക്കണം
ബാലുശ്ശേരി എസ് ഐ യായിരുന്ന വിനോദിനെതിരെ വകുപ്പുതല വേണം

ബാലുശ്ശേരി : നിർമ്മാണത്തിലുള്ള കെട്ടിടത്തിനുവേണ്ടി ലിഫ്റ്റ് സ്ഥാപിക്കുന്ന കുഴിയിൽ യുവാവ് വീണ മരിച്ച സംഭവത്തിൽ എസ്ഐക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.സംഭവം നടന്ന സമയത്ത് എത്തിയ എസ് ഐ യുവാവിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കാത്തതിന്റെ പേരിൽ സബ് ഇൻസ്പെക്ടറുടെ പേരിൽ വകുപ്പു തല നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. 2019 സെപ്റ്റംബർ 26ന് ബാലുശ്ശേരി എസ് ഐ ആയിരുന്ന വിനോദിനെതിരെ നടപടി യെടുക്കാനാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടി ആഭ്യന്തരവകുപ്പ് സെക്രട്ടറി രണ്ടു മാസത്തിനകം കമ്മീഷനെ അറിയിക്കണമെന്ന് ജുഡീഷ്യൽ അംഗം ഉത്തരവിൽ പറഞ്ഞു
ബാലുശ്ശേരി ബസ് സ്റ്റാൻഡിനടുത്ത കെട്ടിടത്തിലാണ് ഉണ്ണികുളം എം എം പറമ്പ് സ്വദേശി വിപിൻരാജ് അപകടത്തിൽപ്പെട്ടത്. രാത്രി ഫോണിൽ സംസാരിച്ച് കെട്ടിടത്തിലേക്ക് കയറി പ്പോകുമ്പോഴായിരുന്നു അപകടം നടന്നത്. ബാലുശ്ശേരി പോലീസ് ഉടൻ സ്ഥലത്തെത്തി. ലിഫ്റ്റ് സ്ഥാപിക്കാൻ എടുത്ത കുഴിയിൽ വെള്ളക്കെട്ടിൽ കിടക്കുന്ന നിലയിലാണ് വിപിൻ രാജിനെ കണ്ടെത്തിയത്. വീണയാളെ പുറത്തെടുക്കാൻ ശ്രമിച്ചില്ലെന്നു മാത്രമല്ല അവിടെ കൂടിയിടുന്നവർ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ അനുവദിച്ചതുമില്ല. എസ്ഐയുടെ ഭാഗത്ത് ഗുരുതരമായ പിഴവാണ് കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്.
എസ്ഐക്ക് മാനുഷികമായ സമീപനം ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ വിപിൻരാജ് രക്ഷപ്പെടുമായിരുന്നു എന്നും ഉത്തരവിൽ പറയുന്നു. എസ്ഐയുടെ നടപടി മനുഷ്യത്വരഹിതവും പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്തതുമാണ്. കൃത്യ നിർവഹണത്തിൽ എസ്ഐ കുറ്റകരമായ വീഴ്ചവരുത്തിയതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മരിച്ച യുവാവിന്റെ അമ്മ പ്രസന്നകുമാരി സമർപ്പിച്ച പരാതിയിലാണ് നടപടി.