ബോധം ക്യാമ്പസ് ക്യാമ്പയിൻ സംസ്ഥാനത്താകെ നടപ്പാക്കും - ലഹരി നിർമ്മാർജ്ജന സമിതി വിദ്യാർത്ഥി വിംഗ്
സംസ്ഥാന തല പ്രചാരണ ഉദ്ഘാടനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവ്വഹിച്ചു

എടച്ചേരി: ബോധം ക്യാമ്പസ് ക്യാമ്പയിൻ സംസ്ഥാനത്തകെ നടപ്പിൽ വരുത്തുമെന്ന് ലഹരി നിർമ്മാർജ്ജന സമിതി വിദ്യാർത്ഥി വിംഗ് സംസ്ഥാന പ്രസിഡന്റ് അനസ് നങ്ങാണ്ടി പറഞ്ഞു. വിദ്യാർത്ഥികളെയും, യുവ ജനങ്ങളെയും, പൊതു സമൂഹത്തെയും ബോധവത്കരിക്കുന്നത്തിന് വേണ്ടി ക്യാമ്പസുകളിൽ നടപ്പിൽ വരുത്തുന്ന ബോധവത്കരണ പരിപാടിയാണ് ബോധം ക്യാമ്പസ് ക്യാമ്പയിൻ.
പരിപാടിയുടെ സംസ്ഥാന തല പ്രചാരണ ഉദ്ഘാടനം ബോധം ക്യാമ്പസ് ക്യാമ്പയിൻ പോസ്റ്റർ കൈമാറികൊണ്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവ്വഹിച്ചു. ലഹരിയുടെ ഉപയോഗവും, വിപണനവും വർദ്ധിച്ചു വരുന്നതിൽ അധ്യാപകരും, രക്ഷിതാക്കളും, വിദ്യാർത്ഥി സമൂഹവും ജാഗ്രത പുലർത്തണമെന്നും ഈ കാര്യത്തിൽ സർക്കാർ ശക്തമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥി വിംഗ് സംസ്ഥാന പ്രസിഡന്റ് അനസ് നങ്ങാണ്ടി അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ, എൽ.എൻ.എസ്. സംസ്ഥാന സെക്രട്ടറി ഹുസൈൻ കമ്മന, എഴുത്തുകാരൻ പി.കെ. പാറക്കടവ്, അഡ്വ: ഐ. മൂസ്സ, പി. സഫിയ വടകര, അശ്വിൻ മതുക്കോത്ത്, ഷിജിൻ ലാൽ, അർജ്ജുൻ ശ്യാം വടക്കയിൽ തുടങ്ങിയവർ സംബന്ധിച്ചു.