പേരാമ്പ്രയിൽ കക്കൂസ് മാലിന്യം പാതയോരത്ത് തള്ളിയ നിലയിൽ
ഇന്നലെ അർദ്ധ രാത്രിയോടെയാണ് അജ്ഞാതർ മാലിന്യം തള്ളിയത്

പേരാമ്പ്ര: സംസ്ഥാന പാതയിൽ പേരാമ്പ്രയിൽ കക്കൂസ് മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി. ലാസ്റ്റ് കല്ലോടിനും മൂരികുത്തിക്കും ഇടയിൽ സംസ്ഥാന പാതയോരത്താണ് മാലിന്യം കണ്ടെത്തിയത്. ഇന്നലെ അർദ്ധരാത്രിടോടെയാണ് മാലിന്യം തള്ളിയത്. ഏകദേശം 750 മീറ്റർ ദൂരത്തോളം പരന്ന തസ്ഥിതിയിലായിരുന്നു മാലിന്യം.
യാത്രക്കാർക്കും പരിസര വാസികൾക്കും ദുരിതമായതോടെ പേരാമ്പ്ര താലൂക്ക് ആശുപത്രി അധികൃതർ മുൻകൈ എടുത്ത് പരിസരം വൃത്തിയാക്കുകയായിരുന്നു. പേരാമ്പ്ര താലൂക്കാശുപതി ഹെൽത്ത് ഇൻസ്പെക്ടർ ശരത് കുമാർ പി.കെ., ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.പി. സുരേഷ്, ആശാ വർക്കർമാരായ സുലഭ പി.എം, സജിത എ.സി. എന്നിവർ നേതൃത്വം നൽകി.