നാടുവിട്ട മകനെ കാത്ത് അഞ്ചാം വർഷം; കണ്ണീരോടെ രക്ഷിതാക്കൾ
2018ലാണ് 21കാരനായ മുഹമ്മദ് അസ്ലഹ് വീ ടുവിട്ടിറങ്ങിയത്
നാദാപുരം: കാണാതായ മകന്റെ വരവും കാത്ത് അഞ്ചാം വർഷവും രക്ഷിതാക്കൾ കാത്തിരിക്കുക യാണ്. വാണിമേൽ ചേലമുക്കിലെ വടേക്കണ്ടി അസീസും മാതാവ് താഹിറയുമാണ് അഞ്ചു വർഷം മുമ്പ് വീട് വിട്ട ഏകമകൻ മുഹമ്മദ് അസ്ലഹിന്റെ വരവും പ്രതീക്ഷിച്ചിരിക്കുന്നത്. 2018ലാണ് 21കാരനായ മുഹമ്മദ് അസ്ലഹ് വീടു വിട്ടിറങ്ങിയത്.
കല്ലാച്ചി സ്വകാര്യ കോളജിൽ ബി.കോമിന് പഠി ക്കുന്നതിനിടെ യായിരുന്നു തിരോധാനം. അന്നു മുതൽ മകനെ അന്വേഷിച്ച് അലയുകയാണ് ഇവരുടെ കുടുംബം. പലപ്രാവശ്യം പൊലീസ് സ്റ്റേഷനിലും കലക്ടറേറ്റിലും ഓഫിസ് പടികളിലും കയറിയിറങ്ങി പരാതി നൽകിയിട്ടും മകനെ കുറിച്ച് ഒരു വിവരവും കിട്ടിയില്ല.

