ഐ.പി.എച്ച്. ബുക്സ് പുസ്തകമേളയും സാംസ്കാരിക സമ്മേളനങ്ങളും ഫെബ്രുവരി ഒമ്പത് മുതൽ
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാണ് പുസ്തകമേള

കോഴിക്കോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രസാധനാലയമായ ഐ.പി.എച്ച്. ബുക്സ് പുസ്തകമേളയും സാംസ്കാരിക സമ്മേളനങ്ങളും സംഘടിപ്പിക്കുന്നു. 2023 ഫെബ്രുവരി 09 മുതൽ 12 വരെ കോഴിക്കോട് പുതിയ ബസ്റ്റാന്റിന് സമീപം ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാണ് പുസ്തകമേള.
ഇമാം ഗസ്സാലിയുടെ ഭുവനപ്രശസ്തമായ ഇഹ് യാ ഉലൂമിദ്ദീന്ന് പ്രൊഫസർ കെ.പി. കമാലുദ്ദീൻ നിർവഹിച്ച മലയാള പരിഭാഷയുടെ ആദ്യ വാല്ല്യം ചടങ്ങിൽ പ്രകാശനം ചെയ്യും. മേളയുടെ ആദ്യ ദിവസം നടക്കുന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഇഹ് യാ ഉലൂമിദ്ദീൻ പ്രകാശനം ചെയ്യും. കൂടാതെ അരഡസൻ പുതിയ പുസ്തകങ്ങളും നാല് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ പ്രകാശനം ചെയ്യുന്നുണ്ട്.
മേളയോടനുബന്ധിച്ച് എല്ലാ ദിവസവും വൈകുന്നേരം കേരളത്തിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും പങ്കെടുക്കുന്ന ചർച്ചകളും സാംസ്കാരിക പരിപാടികളും നടക്കും. ഐ.പി.എച്ച്. കൃതികൾക്ക് പുറമെ കേരളത്തിനകത്തും പുറത്തുമുള്ള ഇതര പ്രസാധകരുടെ ഗ്രന്ഥങ്ങളും മേളയിൽ വില്പനക്കുണ്ടാകും.