headerlogo
recents

വഴിതർക്കത്തെ തുടർന്ന് അടിയേറ്റയാൾ മരിച്ചു

അയൽവാസിയായ വീട്ടമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു

 വഴിതർക്കത്തെ തുടർന്ന് അടിയേറ്റയാൾ മരിച്ചു
avatar image

NDR News

30 Jan 2023 08:21 AM

കൊച്ചി: രാമമംഗലത്ത് വഴിതർക്കത്തെ തുടർന്ന് അടിയേറ്റയാൾ മരിച്ചു. കിഴക്കുമുറി നടുവിലേടത്ത് എൻജെ മാർക്കോസ് (80) ആണ് മരിച്ചത്. മകൻ നൽകിയ പരാതിയിൽ അയൽവാസിയായ വീട്ടമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് 12.30യോടെയായിരുന്നു സംഭവം.

      നിർമലഗിരി പള്ളിയിലേക്ക് എത്താവുന്ന പഴയ നടപ്പുവഴിയെ ചൊല്ലിയുണ്ടായ തർക്കത്തിനൊ ടുവിലാണ് മരണം സംഭവിച്ചത്. നടുവിലേടത്തു വീട്ടുകാരുടെ സ്ഥലത്തിന് അതിരിടുന്ന വഴി ചിലർ തെളിക്കാൻ ശ്രമിച്ചത് മർക്കോസ് ചോദ്യം ചെയ്തു. ഇതിനിടയിൽ അയൽവാസിയായ വീട്ടമ്മയുടെ കയ്യിലുണ്ടായിരുന്ന തൂമ്പ പിടിച്ചുവാങ്ങി നടക്കുകയായിരുന്ന മാർക്കോസിനെ പിന്നിലൂടെ അടിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. അടിയേറ്റ മാർക്കോസിനെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് സെയ്ൻ്റ് ജേക്കബ് ക്നാനായ വലിയ പള്ളി സെമിത്തേരിയിൽ നടക്കും. കസ്റ്റഡിയിലെടുത്ത വീട്ടമ്മയെ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതുമൂലമാണ് ഇവരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.

 

 

NDR News
30 Jan 2023 08:21 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents