ഓൺലൈനിൽ വനിത ഡോക്ടർക്ക് നേരെ നഗ്നത പ്രദർശനം യുവാവ് അറസ്റ്റിൽ
ഇ- സഞ്ജീവനി കൺസൾട്ടേഷനിടയിലാണ് നഗ്നതാ പ്രദർശനം നടത്തിയത്
പത്തനംതിട്ട: ഓൺലൈൻ കൺസൾട്ടേഷനിടെ വനിതാ ഡോക്ടർക്കുനേരെ നഗ്നതാപ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. ആറൻമുള സ്വദേശിനിയായ വനിതാ ഡോക്ടറുടെ പരാതിയിലാണ് അറസ്റ്റ് .തൃശൂർ സ്വദേശി മുഹമ്മദ് സുഹൈദിനെയാണ് ആറൻമുള പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂരിലെ വീട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്. കോവിഡ് കാലത്താണ് സർക്കാർ ഓൺലൈൻ കൺസൽട്ടേഷനായി ഇ സഞ്ജീവനി പോർട്ടൽ തുടങ്ങിയത്. അതിലാണ് ഇത്തരത്തിലൊരു അതിക്രമം നടന്നത്.ദൃശ്യങ്ങൾ സീ ഡാക്കിൽ നിന്നും തെളിവായി ശേഖരിക്കും.
ഇ- സഞ്ജീവനി കൺസൾട്ടേഷന് ഇടയിലാണ് സുഹൈദ് നഗ്നതാ പ്രദർശനം നടത്തിയത്. രോഗ വിവരങ്ങൾ ചോദിക്കുന്നതിനിടെ പ്രതി പെട്ടെന്ന് എഴുന്നേറ്റ് നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. വനിതാ ഡോക്ടർക്കു നേരെ 3 മിനിറ്റ് നേരം യുവാവ് നഗ്നത കാട്ടി. സ്ക്രീൻ ഷോട്ട് ഡോക്ടർ പൊലീസിനു കൈമാറി. മറ്റു രണ്ടു ഡോക്ടർമാരുടെ അപ്പോയ്മെന്റ് കൂടി സുഹൈദ് എടുത്തിരുന്നു, അവർ പുരുഷ ഡോക്ടർമാർ ആയിരുന്നു. ഓൺലൈനിൽ എത്തിപ്പോൾ തന്നെ യുവാവ് രഹസ്യ ഭാഗം പ്രദർശിപ്പിക്കുക യായിരുന്നു എന്നും പരാതിയിലുണ്ട്.

