വാണി ജയറാമിന്റെ ദുരൂഹ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ചെന്നൈ ബസന്ത് നഗർ വൈദ്യുതി ശ്മശാനത്തിൽ
ചെന്നൈ: പ്രശസ്ത ഗായിക വാണി ജയറാമിന്റെ ദുരൂഹ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ചെന്നൈ നുങ്കമ്പാക്കത്തുള്ള വീട്ടിലാണ് ഗായികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നെറ്റിയിൽ മുറിവേറ്റിട്ടുണ്ട്. മേശയിൽ തലയിടിച്ച് വീണുണ്ടായ ക്ഷതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു എന്നായിരുന്നു പ്രാഥമിക നിഗമനം. മൂന്ന് വർഷം മുമ്പ് അവരുടെ ഭർത്താവ് മരിച്ചു, അതിനുശേഷം ഗായിക ചെന്നൈയിലെ വീട്ടിൽ തനിച്ചാണ് താമസിക്കുന്നത്. മക്കളില്ലാത്തതിനാൽ വാണി ജയറാം തനിച്ചായിരുന്നു താമസിച്ചിരുന്നത്.
വീട്ടു ജോലിക്കാരി കാലത്ത് വന്നപ്പോൾ മുറി തുറക്കാത്തതിനെ ത്തുടർന്ന് തൊട്ടടുത്തുള്ള വരെ അറിയിച്ചപ്പോഴാണ് 1 വാതിൽ കുത്തി തുറന്നപ്പോൾ മരിച്ച നിലയിൽ കിടക്കുന്നത്.മരണത്തിന് ഇടയാക്കുന്ന ഗുരുതരാവസ്ഥ ഇല്ലാത്തതിനാൽ പണി ജയറാമിന്റെ വേർപാടിൽ ദുരൂഹത സംശയിക്കുകയാണ് സുഹൃത്തുക്കൾ .വാണി ജയറാമിന്റെ സംസ്കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ചെന്നൈ ബസന്ത് നഗർ വൈദ്യുതി ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം നടക്കുക.

