ഇന്ത്യന്‍ ഭരണഘടന അനുകമ്പയുടെ പുസ്തകം പ്രൊഫസര്‍ മോഹന്‍ ഗോപാല്‍
ദയാപുരം കോളേജില്‍ ടാഗോര്‍ നികേതൻ ഉദ്ഘാടനം ചെയ്തു
ദയാപുരം: ഇന്ത്യന്‍ ഭരണഘടന അനുകമ്പയുടെ പുസ്തകമായി വേണം നാം മനസ്സിലാക്കേണ്ടതെന്നു പ്രശസ്ത നിയമഞ്ജനായ പ്രൊഫസര്‍ മോഹന്‍ ഗോപാല്‍ പറഞ്ഞു. ദയാപുരം കോളേജില്‍ 'ടാഗോര്‍ നികേതന്‍' ഉദ്ഘാടനം ചെയ്ത് 'ഇന്ത്യയെപ്പറ്റി ആലോചിക്കുമ്പോള്‍' എന്ന വിഷയത്തെപ്പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പലരും വിചാരിക്കുന്നതുപോലെ പല രാജ്യങ്ങളുടെ ഭരണഘടനയില്‍ നിന്ന് അടര്‍ത്തിയെടുത്ത ആശയങ്ങളുടെ സങ്കലനമല്ല ഇന്ത്യന്‍ ഭരണഘടന. സത്യം, അഹിംസ, അന്ത്യോദയ (അവസാനത്തെ ആളുടെയും ഉയര്‍ച്ച), സര്‍വ്വോദയ (എല്ലാ മനുഷ്യരുടെയും ഉയര്‍ച്ച) എന്നീ നാല് ഏത് ധാര്‍മ്മിക വ്യവസ്ഥയുടെയും അടിത്തറയാണ് ഭരണഘടനയുടെയും അടിത്തറയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദയാപുരം കോളേജിന്റെ 20-ാം വാര്‍ഷികത്തിന്റെ ഭാഗമായി നിര്‍മ്മിച്ച 'ടാഗോര്‍ നികേതൻ' വേദിയും ഇരിപ്പിടങ്ങളും മരങ്ങള്‍ക്കിടയില്‍ ഒരുക്കിയിട്ടുള്ള ഒരാരാമമാണ്. ടാഗോറിന്റെ വിദ്യാഭ്യാസ, ലോകദര്‍ശനത്തെയും ശാന്തിനികേതന്‍ന്റെ രീതികളെയും ഓര്‍മ്മിപ്പിക്കുന്നതിനാലാണ് 'ടാഗോര്‍ നികേതൻ' എന്ന പേര് നല്‍കിയതെന്ന് കോളേജ് വോളണ്ടിയര്‍ ഇന്‍ചാര്‍ജ്ജ് ഡോ. എന്‍.പി. ആഷ്‌ലി ടാഗോര്‍ നികേതന്‍ അവതരണപ്രസംഗത്തില്‍ പറഞ്ഞു.
ചെയര്‍മാന്‍ ഡോ. എം.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. പേട്രണ്‍ സി.ടി. അബ്ദുറഹീം പ്രൊഫ. മോഹന്‍ ഗോപാലിന് ഉപഹാരസമര്‍പ്പണം നടത്തി. കലാകാരന്‍മാരായ കെ.എല്‍. ലിയോണ്‍, മനോജ് ബ്രഹ്മമംഗലത്ത് എന്നിവര്‍ക്ക് പ്രിന്‍സിപ്പാൾ ഉപഹാരം നല്‍കി. മറിയം അഷ്‌റഫ് സ്വാഗതവും അംന അലി നന്ദിയും രേഖപ്പെടുത്തി.

