കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാജി വെച്ചു
ബ്ലോക്ക് പഞ്ചായത്ത് ഭരണത്തിൽ നിലനിന്ന പ്രതിസന്ധികൾക്കൊടുവിലാണ് രാജി

കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി രാജിവെച്ചു. ഇന്ന് രാവിലെ ചേർന്ന ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി യോഗത്തിലാണ് രാജി അറിയിച്ചത്. ഔദ്യോഗികമായി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഡോ. പ്രിയക്ക് മുൻപിൽ രാജി സമർപ്പിക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ബ്ലോക്ക് പഞ്ചായത്ത് ഭരണത്തിൽ പ്രതിസന്ധി നിലനിന്നിരുന്നു.
യുഡിഎഫ് ധാരണ പ്രകാരം ഡിസംബറോടു കൂടി ഒഴിയേണ്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി മുസ്‌ലിം ലീഗ് നേതൃത്വത്തോട് കൂടിയാലോചിച്ച് ഒരു മാസം കൂടി കാലാവധി നീട്ടുകയായിരുന്നു. ജനുവരി 30 നകം രാജി വെക്കണം എന്നായിരുന്നു ധാരണ. കോൺഗ്രസ് അംഗം ബാബു നെല്ലൂളി പ്രസിഡന്റ് സ്ഥാനം രാജി വെക്കാത്തതിനെ തുടർന്നുള്ള അമർഷത്തിൽ മുസ്‌ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുംതാസ് ഭരണ സമിതിക്ക് നൽകാതെ രാജികത്ത് പാർട്ടിയെ ഏൽപ്പിക്കുകയായിരുന്നു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കുന്ദമംഗലം പഞ്ചായത്ത് മുസ്‌ലിം ലീഗ് മുൻ ജനറൽ സെക്രട്ടറിയുമായ അരിയിൽ അലവിയാണ് പ്രസിഡന്റായി സ്ഥാനമേൽക്കേണ്ടത്.