ഇരിങ്ങൽ അടിപ്പാത നിർമ്മാണം ആവശ്യപ്പെട്ട് ഹൈവേ മാർച്ച് ഇന്ന് വൈകുന്നേരം 4 മണിക്ക്
പ്രശസ്ത നാടകകൃത്ത് മുഹമ്മദ് പേരാമ്പ്ര സമര പന്തൽ ഉദ്ഘാടനം ചെയ്യും

പയ്യോളി: നാഷണൽ ഹൈവേ വികസനം കാരണം യാത്രാദുരിതം പെരുകുന്ന സാഹചര്യത്തിൽ ഇരിങ്ങലിൽ അടിപ്പാത നിർമ്മാണം ത്വരിതപ്പെടുത്തണമെന്ന ആവശ്യവുമായി ജനകീയ സമരം കൂടുതൽ തീവ്രതയോടെ മുന്നോട്ട്.
സമരമുറയുടെ മൂന്നാംഘട്ടമായി ഇരിങ്ങലിൽ ഇന്ന് ഹൈവേ മാർച്ച് സംഘടിപ്പിക്കും. തുടർന്ന് സമരപ്പന്തൽ ഉദ്ഘാടനവും നടക്കും. പ്രശസ്ത നാടകകൃത്ത് മുഹമ്മദ് പേരാമ്പ്ര സമര പന്തൽ ഉദ്ഘാടനം ചെയ്യും.