headerlogo
recents

കെ.എ.സ്.ആർ.ടി.സി ബസില്‍ കടത്തിയ കഞ്ചാവ് പിടികൂടി  

15 പാക്കറ്റുകളിലായി 30 കിലോ കഞ്ചാവാണ് പിടി കൂടിയത്.

 കെ.എ.സ്.ആർ.ടി.സി ബസില്‍ കടത്തിയ കഞ്ചാവ് പിടികൂടി  
avatar image

NDR News

13 Feb 2023 07:14 PM

  കല്‍പ്പറ്റ: വയനാട് തോൽപ്പെട്ടി ചെക്ക്പോസ്റ്റിൽ വെച്ചാണ് കെ.എ.സ്.ആർ.ടി.സി ബസില്‍ കേരളത്തിലേക്ക് കടത്തുക യായിരുന്ന 30 കിലോ കഞ്ചാവ് പിടികൂടിയത്. 15 പാക്കറ്റുകളിലായി 30 കിലോ കഞ്ചാവാണ് പിടി കൂടിയത്. കഞ്ചാവുമായെത്തിയ കോഴിക്കോട് മാവൂർ പടാരുകുളങ്ങര സ്വദേശി രാജീവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

    കഞ്ചാവുമായി പിടിയിലായ രാജീവൻ വൻ ലഹരിമാഫിയ സംഘത്തിന്‍റെ കണ്ണിയാണെന്നും ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് രാജീവന്‍ മുമ്പും കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സ്റ്റേറ്റ് എക്സൈസ് അസിസ്റ്റൻ്റ് കമ്മീഷണർ ടി. അനിൽ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സമീപകാലത്തെ വയനാട്ടിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.

  ആന്ധ്രയിൽ നിന്നാണ് ഇയാള്‍ കഞ്ചാവ് കൊണ്ടുവന്നത്. കേരളത്തിന്‍റെ വിവിധയിടങ്ങളിൽ വിൽപ്പനക്കെത്തിച്ച മയക്കു മരുന്നാണിതെന്നാണ് പറയപ്പെടു ന്നത്.പ്രതി രാജീവിനെ എക്സൈസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.  മാനന്തവാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

NDR News
13 Feb 2023 07:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents