മാവൂരിൽ ഭിന്നശേഷി കുടുംബങ്ങൾക്ക് കോഴിക്കുഞ്ഞ് വിതരണം
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. രഞ്ജിത്ത് ഉദ്ഘാടനം നിർവഹിച്ചു
മാവൂർ: ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കുടുംബങ്ങൾക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. രഞ്ജിത്ത് നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. അപ്പുകുഞ്ഞൻ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.പി. മോഹൻദാസ്, എം.പി. അബ്ദുൽ കരീം, വെറ്ററിനറി സർജൻ ഡോ. കെ.ആർ. സിന്ധ്യ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ടി. ഖാദർ, അംഗങ്ങളായ ഫാത്തിമ ഉണിക്കൂർ, കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

