ജൈവവൈവിധ്യ കോൺഗ്രസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി കോഴിക്കോട് ; പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്
മീഞ്ചന്ത സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടി യിൽ കറുത്ത വസ്ത്രത്തിന് വിലക്ക്. മീഞ്ചന്ത സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജിലെ പരിപാടിയിൽ പങ്കെടു ക്കുന്ന വിദ്യാർഥികൾ കറുത്ത മാസ്കും വസ്ത്രവും ഒഴിവാക്കണ മെന്ന നിർദേശം പ്രിൻസിപ്പലാണ് പുറപ്പെടുവിച്ചത്. മുകളിൽ നിന്നുള്ള നിർദേശം കുട്ടികളെ അറിയിക്കുക മാത്രമാണ് ചെയ്ത തെന്നാണ് കോളജ് അധികൃതർ നൽകുന്ന വിശദീകരണം. അതേ സമയം, കറുത്ത വസ്ത്രം ധരിച്ചെത്തുന്ന വരെ പരിപാടി നടക്കുന്ന ഹാളിലേക്ക് കടത്തി വിടുന്നുണ്ട്.
ഇന്നലെ മുഖ്യമന്ത്രിയുടെ സന്ദർശന ത്തോട് അനുബന്ധിച്ച് കണ്ണൂരും പാലക്കാടും കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കിയിരുന്നു. മുഖ്യമന്ത്രി ക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗ മായിട്ടാണ് യു.ഡി.എഫ് നേതാക്ക ളെ കരുതൽ തടങ്കലിലാക്കിയത്.
മീഞ്ചന്ത സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജിൽ സംഘടിപ്പിക്കുന്ന ജൈവ വൈവിധ്യ കോൺഗ്രസിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്. മുഖ്യമന്ത്രി യുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കോളെജും,പരിസരവും കനത്ത സുരക്ഷയിലാണ്.ഗസ്റ്റ് ഹൗസിൽ നിന്ന് കോളജിലേക്ക് വരുന്ന റോഡിലും സുരക്ഷ ശക്ത മാക്കിയിട്ടുണ്ട്.