താമരശ്ശേരി ചുരത്തിൽ കുരുങ്ങുന്ന വാഹനങ്ങൾ ഒഴിവാക്കാൻ സ്ഥിരം ക്രൈൻ സംവിധാനം ഏർപ്പെടുത്തും
ലക്കിടിയിലും അടിവാരത്തുമാണ് ക്രെയിൻ സംവിധാനം ഒരുക്കുക
കൽപ്പറ്റ:താമരശേരി ചുരത്തിലെ കുരുക്കഴിക്കാൻ താൽക്കാലി സംവിധാനമൊരുക്കും. എൻജിൻ തകരാറായി കുടുങ്ങുന്ന വാഹനങ്ങൾ എടുത്തുമാറ്റാൻ ലക്കിടിയിൽ ക്രെയിൻ സംവിധാനമൊരുക്കും. സ്ഥിരമായി പൊലീസിനെയും നിയോഗിക്കും. വയനാട്–-കോഴിക്കോട് കലക്ടർമാർ നടത്തിയ ടെലഫോൺ ചർച്ചയിലാണ് തീരുമാനം. അടിവാരത്തും ക്രെയിൻ സൗകര്യമൊരുക്കും.
ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. വയനാട് കലക്ടർ എ ഗീതയോട് നേരിട്ടും വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ജില്ലയിലെയും കലക്ടർമാർ ചർച്ച നടത്തിയത്.

