വയോധികയ്ക്ക് മകൻ്റെ ക്രൂരമർദ്ദനം; മകനെ അറസ്റ്റ് ചെയ്താൽ ജീവനൊടുക്കുമെന്ന് മാതാവിൻ്റെ ഭീഷണി
മർദ്ദന ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് പോലീസ് അറസ്റ്റ് ചെയ്യാൻ എത്തിയത്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വയോധികയ്ക്ക് മകൻ്റെ ക്രൂര മർദ്ദനം. വയോധികയെ മകൻ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. മാമ്പഴക്കര വടക്കേക്കട മുല്ലയ്ക്കാട് പുത്തന്‍ വീട്ടില്‍ ശ്രീജിത്ത്(40)ആണ് മാതാവ് ശാന്ത(70)യെ മർദ്ദിച്ചത്. സംഭവത്തിൽ ശ്രീജിത്തിനെതിരെ പൊലീസ് കേസെടുത്തു.
അതേസമയം, മകനെതിരെ നടപടിയെടുത്താൽ ജീവനൊടുക്കുമെന്ന് പൊലീസിന് മാതാവിൻ്റെ ഭീഷണി. ഇതോടെ പോലീസ് അറസ്റ്റ് ചെയ്യുന്നതിൽ നിന്നും പൊലീസ് പിൻവാങ്ങുകയായിരുന്നു. തുടർന്ന് പൊലീസ് ശ്രീജിത്തിന് താക്കീത് നല്‍കി മടങ്ങുകയായിരുന്നു.
നെയ്യാറ്റിൽകരയിലെ വീട്ടിൽ ശ്രീജിത്തും ശാന്തയും മാത്രമാണ് താമസിക്കുന്നത്. മദ്യപിച്ചെത്തിയ ശ്രീജിത്ത് ശാന്തയെ മര്‍ദ്ദിക്കുകയായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. ഇയാൾ മാതാവിനെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ അയല്‍വാസി ഫോണില്‍ പകര്‍ത്തുകയും പിന്നീട് അത് സമൂഹമാധ്യമത്തില്‍ പ്രചരിക്കുകയുമായിരുന്നു. തുടര്‍ന്നാണ് പൊലീസ് ശ്രീജിത്തിനെതിരെ കേസെടുത്തത്. രോഗിയായ ശാന്തയെ നോക്കുന്നത് ശ്രീജിത്ത് തന്നെയാണെന്നും ഇയാള്‍ മദ്യപിച്ചെത്തുമ്പോഴാണ് ഉപദ്രവിക്കുന്നതെന്നും അയല്‍വാസികള്‍ പറഞ്ഞു.