കോട്ടയത്ത് നിന്ന് കാണാതായ പോലീസുകാരൻ തമിഴ്നാട്ടിലെഏർവാടി പള്ളിയിൽ
ഏർവാടി പളളിയിലുണ്ടെന്നും രണ്ടു ദിവസത്തിനുളളിൽ തിരിച്ചെത്തുമെന്നും ഫോണിൽ വിളിച്ച് അറിയിച്ചു
കോട്ടയം: കോട്ടയത്തു നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ തമിഴ്നാട്ടിലുളളതായി വിവരം.കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ മുഹമ്മദ് ബഷീറിനെയാണ് ശനിയാഴ്ച രാവിലെ മുതൽ കാണാതായത്. ശനിയാഴ്ച അഞ്ച് മണിയോടെ പൊലീസ് ക്വാർട്ടേഴ്സിൽ നിന്നും ബഷീറിനെ കാണാതാവുക യായിരുന്നു.
അമിത ജോലിഭാരം മൂലം ബഷീർ സമ്മർദ്ദത്തി ലായിരുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു.ലോങ്ങ് പെന്‍ഡിങ് വാറണ്ട് കേസിലെ പ്രതികളെ പിടിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ നിര്‍ദേശിച്ചിരുന്നതായി പറയപ്പെടുന്നു. അമ്പതോളം എല്‍പി വാറണ്ട് കേസുകള്‍ ബഷീറിന്റെ ചുമതലയില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.
തമിഴ്നാട് ഏർവാടി പളളിയിലുണ്ടെന്നും രണ്ടു ദിവസത്തിനുളളിൽ തിരിച്ചെത്തുമെന്നും ഇയാൾ കുടുംബത്തെ വിളിച്ച് അറിയിച്ചതായി പൊലീസ് പറഞ്ഞു. ബഷീർ കോട്ടയത്ത് നിന്ന് ട്രെയിൻ കയറിയതായുളള സൂചന പൊലീസിന് ലഭിച്ചിരുന്നു. വാറണ്ട് പ്രതിയെ പിടികൂടാൻ പോകാനിരിക്കെയാണ് ബഷീറിനെ കാണാതായത്.

