മാനസിക വൈകല്യമുള്ള യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കേസിലെ പ്രതി പിടിയിൽ
പിടിയിലായത് ഒന്നരവർഷത്തെ അന്വേഷണത്തിന് ശേഷം

കോഴിക്കോട്: മാനസിക വൈകല്യമുള്ള യുവതിയെ നിർത്തിയിട്ട ബസ്സിൽ കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതി ഒന്നര വർഷത്തിനു ശേഷം പിടിയിൽ . കുന്നമംഗലം പന്തീർപ്പാടം സ്വദേശിയായ പാണരുക്കണ്ടത്തിൽ ഇന്ത്യേഷ് കുമാറിനെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. അസിസ്റ്റൻറ് കമ്മീഷണർ കെ സുദർശനനും സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേർന്ന് തമിഴ്നാട്ടിലെ സേലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. കേസിലെ മറ്റു പ്രതികളും കുന്നമംഗലം സ്വദേശികളുമായ മലയൊടിയാറുമ്മൽ വീട്ടിൽ ഗോപീകൃഷ്ണൻ , മേലേ പുളോറ വീട്ടിൽ മുഹമ്മദ് ഷമീർ എന്നിവർ നേരത്തെ തന്നെ പിടിയിലായിരുന്നു.
2021 ജൂലൈ നാലിനായിരുന്നു സംഭവം. ചേവായൂരിലെ വീട്ടിൽ നിന്നും രാത്രി പുറത്തിറങ്ങിയ മാനസിക വൈകല്യമുള്ള യുവതിയെ മുണ്ടിക്കൽ താഴം സ്റ്റോപ്പിന് അടുത്ത് നിന്ന് ഇന്ത്യേഷ് കുമാറും ഗോപീഷും സ്കൂട്ടറിൽ കയറ്റി കൊണ്ടു കോട്ടാം പറമ്പിലെ ഷെഡ്ഡിൽ നിർത്തിയിട്ട് ബസ്സിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് യുവതി സംഭവ സ്ഥലത്ത് തൂങ്ങി മരിച്ചുവെന്ന് ഗോപിഷ് കള്ളം പറഞ്ഞതോടെയാണ് ഇന്ത്യേഷ് നാടുവിട്ടത്. പഴനി തിരുവണ്ണാമലൈ തുടങ്ങിയ സ്ഥലങ്ങളിൽ വേഷം മാറി താമ സിച്ചെങ്കിലും അവിടെയെല്ലാം പോലീസ് എത്തിയതോടെ ഇയാൾ വരാണസിയിൽ സന്യാസി മാരോടൊപ്പം ഏറെക്കാലം കഴിഞ്ഞു.
പോലീസ് അന്വേഷണം അവസാനിപ്പിച്ചെന്ന് കരുതിയ ഇന്ത്യഷ് നാട്ടിലേക്ക് വരുന്നുണ്ട് എന്ന് മനസ്സിലാക്കിയ പോലീസ് സേലം ഭാഗത്തേക്ക് ട്രെയിൻ കയറുകയും ഇയാൾ വരുന്ന ട്രെയിൻ കയറി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. 2003ലെ കാരന്തൂർ കൊലപാത കേസിൽ ഇയാൾ ശിക്ഷിക്കപ്പെട്ടിരുന്നു എന്ന് പോലീസ് പറഞ്ഞു.