പെരുവണ്ണാമൂഴിയിൽ കാട്ടുപോത്തിന്റെ ജഢം കണ്ടെത്തി
മൂത്തട്ടു പുഴ പാലത്തിന് സമീപമാണ് കാട്ടു പോത്തിന്റെ കണ്ടെത്തിയത്

പെരുവണ്ണാമൂഴി: പെരുവണ്ണാ മൂഴിയിൽ കാട്ടുപോത്തിന്റെ ജഡം കണ്ടെത്തിയത് പ്രദേശവാസികളിൽ ഭീതി പരത്തി. ചെമ്പനോട റോഡിലെ മൂത്തട്ടുപുഴ പാലത്തിന് സമീപമാണ് കാട്ടുപോത്തിനെ ചത്തനിലയിൽ കണ്ടെത്തിയത്.
അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സത്യൻ പോസ്റ്റുമോർട്ടം നടത്തി. ശേഷം ജഡം വനമേഖലയിൽ മറവുചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് മൂത്തേട്ടുപുഴ പാലത്തിന് സമീപം വെള്ളം കുറവുള്ളഭാഗത്ത് ജഡം കണ്ടെത്തിയത്.