headerlogo
recents

പാചക വാതക വില വർദ്ധനവിനെതിരെ കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനം

ഗാർഹിക സിലിണ്ടറിന് അൻപത് രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയുമാണ് കഴിഞ്ഞ ദിവസം വർധിപ്പിച്ചത്

 പാചക വാതക വില വർദ്ധനവിനെതിരെ കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനം
avatar image

NDR news

03 Mar 2023 08:25 AM

കൊയിലാണ്ടി: പാചക വാതക വില വർദ്ധനവിനെതിരെ കൊയിലാണ്ടിയിൽ പ്രതിഷേധം. കേന്ദ്ര സർക്കാർ പാചക വാതകത്തിന് വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ കൊയിലാണ്ടി യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.

       ജില്ലാ ജോയിന്റ് സെക്രട്ടറിയും യൂനിറ്റ് സെക്രട്ടറിയുമായ സാദിഖ്.ടി.വി, യുണിറ്റ് പ്രസിഡണ്ട് ഗണേഷൻ, സുൽഫി, അജിഷ് സുൽഫി ഒജിൻ, പവിത്രൻ, മുഹമ്മദലി, സുനിൽ, കാസിം, രവി, ഹംസ, എന്നിവർ നേതൃത്വം നൽകി.

       ബുധനാഴ്ച മുതൽ ഗാർഹിക സിലിണ്ടറിന് അൻപത് രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയും കഴിഞ്ഞ ദിവസമാണ് വർധിപ്പിച്ചത്. ഇതോടെ 1061 ആയിരുന്ന ഗാർഹിക സിലിണ്ടറിന് 1111 രൂപയായിരുന്നു. 1773 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിന് 2124 രൂപയുമായി വർധിച്ചിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധ മാണുയരുന്നത്.

NDR news
03 Mar 2023 08:25 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents