headerlogo
recents

വയറ്റിൽ കത്രിക; ആരോഗ്യമന്ത്രിയുടെ ഉറപ്പിൽ ഹർഷിന സമരം അവസാനിപ്പിച്ചു

നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകിയാതായി ഹർഷിന

 വയറ്റിൽ കത്രിക; ആരോഗ്യമന്ത്രിയുടെ ഉറപ്പിൽ ഹർഷിന  സമരം അവസാനിപ്പിച്ചു
avatar image

NDR News

05 Mar 2023 01:45 PM

കോഴിക്കോട് :ആരോ​ഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ അഭിമുഖത്തിലെ തീരുമാനത്തെ തുടർന്ന് വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ സമരം അവസാനിപ്പിച്ച് ഹർഷിന. കഴിഞ്ഞ ആറ് ദിവസമായി ആശുപത്രിക്ക് മുന്നിൽ സമരത്തിലായിരുന്നു ഹർഷിന.  നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകിയാതായി ഹർഷിന പറഞ്ഞു. കത്രിക ഏത് ആശുപത്രിയിലേതാണെന്നു കണ്ടെത്തണം. ഇതിനായി നിയമ പോരാട്ടം തുടരുമെന്നും ഹർഷിന പറഞ്ഞു. ആരോ​ഗ്യം ഉള്ളതു കൊണ്ടല്ല, തന്റെ ഉൾക്കരുത്തുകൊണ്ടാണ് ഇവിടെ നിൽക്കുന്നതെന്നും അർഷിന പറഞ്ഞു. 

       രണ്ടാഴ്ച കൊണ്ട് നടപടിയുണ്ടാകുമെന്ന് ആരോ​ഗ്യമന്ത്രി വീണാജോർജ് പറഞ്ഞു. സർക്കാർ ഹർഷിനയ്ക്ക് ഒപ്പമെന്നും മന്ത്രി പറഞ്ഞു. ഒടുവിൽ സമർപ്പിച്ച റിപ്പോർട്ട് കണ്ടിട്ടില്ല. കത്രികയുടെ കാലപ്പഴക്കം കണ്ടെത്താനുള്ള സംവിധാനം കേരളത്തിലില്ലെന്നും വീണ ജോർജ് കൂട്ടിച്ചേ‌‍ർത്തു. സർക്കാരിന്റെ നിലപാട് ഹർഷിനയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

 

 

 

 

 

 

NDR News
05 Mar 2023 01:45 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents