വയനാട് കളക്ടറായിരുന്ന ഗീത എ കോഴിക്കോട് ജില്ലാ കളക്ടറാകും
എറണാകുളം കളക്ടര്‍ സ്ഥാനത്തുനിന്ന് രേണു രാജിനെ സ്ഥലം മാറ്റി
 
                        കൊച്ചി: എറണാകുളം കളക്ടര്‍ സ്ഥാനത്തുനിന്ന് രേണു രാജിനെ സ്ഥലം മാറ്റി. ഉമേഷ് എന്‍ എസ് പുതിയ എറണാകുളം കളക്ടറാകും. വയനാട് കളക്ടറായിരുന്ന ഗീത എ കോഴിക്കോട് ജില്ലാ കളക്ടറാകും. വയനാട് ജില്ലാ കളക്ടറായാണ് രേണു രാജിന്റെ നിയമനം. ആലപ്പുഴ കളക്ടറായിരുന്ന വി ആര്‍ കൃഷ്ണ തേജ തൃശൂര്‍ ജില്ലാ കളക്ടറാകും.
തൃശൂര്‍ കളക്ടറായിരുന്ന ഹരിത വി കുമാറിനെ ആലപ്പുഴ കളക്ടറായി നിയമിച്ചു. . ഐടി മിഷന്റെ ചുമതലയുണ്ടായിരുന്ന സ്‌നേഹിത് കുമാര്‍ സിങ് ഐഎഎസിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റേറ്റ് ഓഫീസര്‍ പദവിയിലേക്ക് മാറ്റി.


 
                             
 
                     
 
                     
 
                     
 
                     
 
                             
 
                             
 
                             
 
                            