കൊയിലാണ്ടി നഗരസഭ ഹരിത കർമ്മ സേനാംഗങ്ങൾക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു
നഗരസഭ ചെയർപേഴ്സൺ കെ പി സുധ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ ഹരിത കർമ്മസേനാംഗങ്ങൾക്കും ശുചീകരണ ജീവനക്കാർക്കും വേണ്ടി ഏക ദിന പരിശീലനം സംഘടിപ്പിച്ചു. കാലത്ത് 10 മണിക്ക് ഇ എം എസ് ടൗൺ ഹാളിൽ നഗരസഭ ചെയർ പേഴ്സൻ സുധ കെ.പി. ഉദ്ഘാടനം ചെയ്തു.
ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി പ്രജില സി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ കെ ഷിജു മാസ്റ്റർ, ഇന്ദിര ടീച്ചർ, കൗൺസിലർമാരായ ഫക്രുദ്ദീൻ മാസ്റ്റർ, വത്സരാജ്,ഹെൽത്ത് ഇൻസ്പെക്ടർ ജമീഷ് മുഹമ്മദ്, നഗരസഭ ക്ലീൻസിറ്റി മാനേജർ ശ്രീ ഇ ബാബു സ്വാഗതവും സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ റിഷാദ് നന്ദിയും പറഞ്ഞു.
ഹെൽത്ത് ഇൻസ്പെക്ടർ ടി പി ബിജു “നവ കേരള നിർമിതിയിൽ ഹരിതകർമ്മ സേനയുടെ പങ്ക് എന്ന വിഷയത്തിലും ഇ ടി അനിൽകുമാർ “മാറുന്ന കാലത്ത് ഹരിത കർമ്മസേന പ്രവർത്തനം” എന്ന വിഷയത്തിലും " ക്ലാസ് എടുത്തു.

