സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവം; കുറ്റ്യാടി ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർക്കെതിരെ നടപടി
ആരോഗ്യവകുപ്പ് ഡയറക്ടർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
കോഴിക്കോട്: കുറ്റ്യാടിയിൽ ചികിത്സയ്ക്കെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ അറസ്റ്റിലായ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറായ ഡോ. വിപിൻ വി.ബി യെ ആരോഗ്യവകുപ്പ് ഡയറക്ടർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.ഈ മാസം14ന് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് ഈ നടപടി.
ഡോക്ടർ സ്ത്രീകളായ രോഗി കളോട് അപമര്യാദയായി പെരുമാറി യെന്ന് രോഗികൾ പൊലീസിന് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ 354 വകുപ്പ് പ്രകാരം ഡോക്ടർക്കെതിരെ പൊലീസ് കേസ് എടുത്തു. ബാലുശേരി സ്വദേശിയായ ഡോക്ടർ, വിപിൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച രോഗികളെ പരിശോധി ക്കുന്നതിനിടയിൽ അപമര്യാദയായി പെരുമാറിയെന്നാണ് പറയുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ സ്ഥലത്തെത്തിയിരുന്നു. പിന്നീട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഡ്യൂട്ടി സമയത്ത് ഇയാൾ മദ്യപിച്ചിരുന്ന തായും രോഗികളുടെ കൂടെ വന്നവരും ആരോപിച്ചിരുന്നു.

