headerlogo
recents

കൊയിലാണ്ടി കൊല്ലത്ത് മത്സ്യ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭയിലെ ടൗൺഷിപ്പ് ആയി കൊല്ലം ടൗണിനെ ഉയർത്താനുള്ള ചുവടു വെപ്പ്

 കൊയിലാണ്ടി കൊല്ലത്ത് മത്സ്യ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു
avatar image

NDR News

18 Mar 2023 09:29 PM

കൊയിലാണ്ടി: നഗരസഭയിലെ ടൗൺഷിപ്പായി കൊല്ലം ടൗണിനെ ഉയർത്താനുള്ള പ്രവർത്തനങ്ങളുടെ ചുവടുവെപ്പായ കൊല്ലം മത്സ്യ മാർക്കറ്റ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആധുനിക സൗകര്യങ്ങളോടെ ദേശീയ പാതക്കും റെയിൽവേ ലൈനിനും മധ്യത്തിലായാണ് മാർക്കറ്റ് സ്ഥാപിച്ചിരിക്കുന്നത്.

       ജനകീയ ആസൂതണ പദ്ധതിയിൽ 1.50 കോടി ചെലവിൽ ഏറ്റെടുത്ത സ്ഥലത്ത് ഒരു കോടി രൂപ മുടക്കിയാണ് മാർക്കറ്റിന് കെട്ടിടം പണിഞ്ഞത്.

        ഉദ്ഘാടന പരിപാടിയിൽ കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട്, ഉപാധ്യക്ഷൻ കെ സത്യൻ, സ്ഥിരംസമിതി അധ്യക്ഷരായ ഇ കെ അജിത്, കെ എ ഇന്ദിര, സി പ്രജില, കെ ഷിജു, കൗൺസിലർ കെ കെ വൈശാഖ്, ക്ലീൻ സിറ്റി മാനേജർ ഇ ബാബു, നഗരസഭ എ ഇ എൻ ടി അരവിന്ദൻ, സെക്രട്ടറി ഇൻ ചാർജ് കെ കെ ബിന കെ കെ റഹീം, എസ് സുനിൽ മോഹൻ, ഇ എസ് രാജൻ, സുരേഷ് മേലെ പുറത്ത്,പി എം സത്യൻ, ഓട്ടൂർ പ്രകാശൻ, ടി കെ റഹീം എന്നിവർ സംസാരിച്ചു.

NDR News
18 Mar 2023 09:29 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents