headerlogo
recents

നഴ്‌സിംഗ് റൂമിലേക്ക് അതിക്രമിച്ച് കയറിയ രോഗി ആശുപത്രി ജീവനക്കാരെ ആക്രമിച്ചു

നഴ്‌സിംഗ് റൂമിലേക്ക് അതിക്രമിച്ച് കയറി നഴ്‌സിനെ ഭീഷണിപ്പെടുത്തിയത് തടഞ്ഞപ്പോഴാണ് ആക്രമണം ഉണ്ടായത് എന്ന് പറയപ്പെടുന്നു.

 നഴ്‌സിംഗ് റൂമിലേക്ക് അതിക്രമിച്ച് കയറിയ രോഗി ആശുപത്രി ജീവനക്കാരെ ആക്രമിച്ചു
avatar image

NDR News

23 Mar 2023 10:32 AM

 കായംകുളം: കായംകുളം താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെ ആക്രമിച്ച് രോഗി. ഹോം ഗാര്‍ഡിനും സുരക്ഷാ ജീവനക്കാരനും കുത്തേറ്റു.കാലില്‍ മുറിവു പറ്റിയെ ത്തിയ കൃഷ്ണപുരം കാപ്പില്‍ സ്വദേശി ദേവരാജന്‍ ആണ് ജീവനക്കാരെ ആക്രമിച്ചത്.

  നഴ്‌സിംഗ് റൂമിലേക്ക് അതിക്രമിച്ച് കയറി നഴ്‌സിനെ ഭീഷണിപ്പെടുത്തി യത് തടഞ്ഞപ്പോഴാണ് ആക്രമണം ഉണ്ടായത് എന്ന് പറയപ്പെടുന്നു. ആദ്യം ഹോം ഗാര്‍ഡ് വിക്രമനെ കത്രിക കൊണ്ടാണ് ദേവരാജന്‍ കുത്തിയത്. അക്രമം തടയാനെ ത്തിയ സുരക്ഷാ ജീവനക്കാനായ മധുവിനും കുത്തേൽക്കുകയുണ്ടാ യി.ഇരുവരും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സെക്യൂരിറ്റി ജീവനക്കാരന്‍ മധുവിന്റെ വലത് കൈക്കും ഹോം ഗാര്‍ഡ് വിക്രമന്റെ വയറ്റിലുമാണ് കുത്തേറ്റത്.

 വിവരമറിഞ്ഞെത്തി അക്രമിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാരായ ശിവകുമാര്‍, ശിവന്‍ പിള്ള എന്നിവര്‍ക്കും പരിക്കേറ്റു. ദേവരാജനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

NDR News
23 Mar 2023 10:32 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents