ആൺ സുഹൃത്തിന്റെ പീഢനത്തെ തുടർന്ന് ചികിത്സയിലായിരുന്ന റഷ്യൻ യുവതി നാട്ടിലേക്ക് മടങ്ങി
ഡിസ്ചാർജായ ശേഷം കോഴിക്കോട് മഹിള മന്ദിരത്തിലായിരുന്നു താമസം

കൂരാച്ചുണ്ട്: ആൺസുഹൃത്തിന്റെ പീഡനത്തെത്തുടർന്ന് ആത്മഹത്യാ ശ്രമം നടത്തി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന റഷ്യൻ യുവതി ചൊവ്വാഴ്ച രാവിലെ നാട്ടിലേക്ക് മടങ്ങി. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായ ശേഷം കോഴിക്കോട് മഹിള മന്ദിരത്തിലായിരുന്നു രണ്ടു ദിവസം താമസിച്ചത്.
റഷ്യൻ കോൺസുലേറ്റ് യുവതിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടതിനെത്തുടർന്ന് അവരാണ് ടിക്കറ്റ് അയച്ചു കൊടുത്തത്.യുവതിയുടെ പാസ്പോർട്ട് സുഹൃത്ത് നശിപ്പിച്ചെന്നു കരുതി ഡ്യൂപ്ലിക്കേറ്റിന് ശ്രമം നടത്തിയിരുന്നെങ്കിലും യുവാവിന്റെ പിതാവ്, കഴിഞ്ഞ ദിവസം കാളങ്ങാലിയിലെ വീട്ടിൽ നിന്ന് കണ്ടെത്തിയ പാസ്പോർട്ട് പൊലീസിൽ ഏല്പിച്ചതോടെയാണ് യാത്ര പെട്ടെന്ന് നടന്നത്.
മഹിള മന്ദിരത്തിൽനിന്ന് കൂരാച്ചുണ്ട് പൊലീസ് ഇൻസ്പെക്ടർ കെ.പി. സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് യുവതിയെ വിമാനത്താവള ത്തിലെത്തിച്ചത്. തുടർ നിയമ നടപടിക്ക് ഇവർ ബന്ധപ്പെടു മെന്നാണ് പൊലീസിനെ അറിയിച്ചത്.