headerlogo
recents

വിഷു സ്പെഷ്യൽ ഡ്രൈവ്; പേരാമ്പ്രയിൽ എട്ട് കുപ്പി വിദേശ മദ്യം പിടികൂടി

പേരാമ്പ്ര എക്സൈസ് പാർട്ടി നടത്തിയ പരിശോധനയിൽ പേരാമ്പ്ര ടൗണിൽ വച്ചാണ് മദ്യം പിടികൂടിയത്

 വിഷു സ്പെഷ്യൽ ഡ്രൈവ്; പേരാമ്പ്രയിൽ എട്ട് കുപ്പി വിദേശ മദ്യം പിടികൂടി
avatar image

NDR News

05 Apr 2023 08:18 AM

പേരാമ്പ്ര: സ്കൂട്ടറിൽ കടത്തിയ ഇട്ട് കുപ്പി വിദേശ മദ്യം പിടികൂടി. വിഷുവിനോടനുബന്ധിച്ച് പേരാമ്പ്ര എക്സൈസ് പാർട്ടി നടത്തിയ പരിശോധനയിൽ പേരാമ്പ്ര ടൗണിൽ വച്ചാണ് മദ്യം പിടികൂടിയത്. കെ.എൽ.56.കെ.6413 സ്കൂട്ടറിലാണ് മദ്യം കടത്തിയത്. 

       സംഭവത്തിൽ ചങ്ങരോത്ത് അംശം ദേശത്ത് കിളച്ചപറമ്പിൽ അരവിന്ദൻ എന്നയാളെ പേരാമ്പ്ര എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ സബീറലിയും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. 

       സിവിൽ എക്സൈസ് ഓഫീസർമാരായ ഷാജി ഇ.എം., നൈജീഷ് ടി., വിജീനീഷ് കെ.കെ. എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

NDR News
05 Apr 2023 08:18 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents