ക്രമസമാധാന പരിപാലനത്തിനെത്തിയ എസ്. ഐ. കടമ മറന്ന് നൃത്തച്ചുവടുകൾ വച്ച്, പുലിവാൽ പിടിച്ചു
പൂപ്പാറ മാരിയമ്മന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു സംഭവം

പൂപ്പാറ: ഡ്യൂട്ടി മറന്ന് നൃത്തച്ചുവടുകളുമായി എസ് ഐ. ഇടുക്കി പൂപ്പാറയിലാണ് സംഭവം. ഒടുവില്‍ നാട്ടുകാര്‍ എസ് ഐ പിടിച്ചു മാറ്റി.ഉത്സവത്തില്‍ ക്രമസമാധാന പാലനത്തിന് എത്തിയതായിരുന്നു ശാന്തന്‍പാറ എസ് ഐ ഷാജിയും സംഘവും. കഴിഞ്ഞ ദിവസം പൂപ്പാറ മാരിയമ്മന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു സംഭവം.
ഇതിനിടെ മാരിയമ്മ കാളിയമ്മ എന്ന തമിഴ് ഗാനം കേട്ടതോടെ എസ് ഐ നൃത്തം ആരംഭിയ്ക്കുക യായിരുന്നു. നൃത്തം നീണ്ടു പോയതോടെ, നാട്ടുകാര്‍ എസ് ഐ യെ പിടിച്ചു മാറ്റി. നാട്ടുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെയാണ് സംഭവം പുറം ലോകത്ത് അറിഞ്ഞത്. താമസിയാതെ സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
സസ്‌പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐയെ പിന്നീട് ഇടുക്കി എസ്പി സസ്‌പെൻഡ് ചെയ്തത്. ഡ്യൂട്ടി സമയത്ത് മദ്യപിച്ചത് പോലീസ് സേനയ്ക്ക് നിരക്കാതെ പെരുമാറിയതും ആണ് സസ്പെൻഷന് കാരണമായിരിക്കുന്നത്.