headerlogo
recents

കോഴിക്കോട്ട് നേത്രാവതി എക്സ്പ്രസിൽ കടത്താൻ ശ്രമിച്ച 440 കുപ്പി മദ്യം പിടിച്ചു

നേത്രാവതിയിലെ ബർത്തിലും സീറ്റിനടിയിലും പെട്ടിയിലും ചാക്കിലുമായി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം

 കോഴിക്കോട്ട് നേത്രാവതി എക്സ്പ്രസിൽ കടത്താൻ ശ്രമിച്ച 440 കുപ്പി മദ്യം പിടിച്ചു
avatar image

NDR News

10 Apr 2023 05:59 AM

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 440 കുപ്പി മദ്യം ആർ.പി.എഫ്. പിടിച്ചെടുത്തു. നേത്രാവതി എക്സ്പ്രസിൽ കടത്താൻ ശ്രമിച്ചതായിരുന്നു മദ്യം . മദ്യക്കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പിടികൂടിയ മദ്യം തുടർ നടപടികൾക്കായി എക്സൈസിന് കൈമാറി.

     നേത്രാവതിയിലെ ബർത്തിലും സീറ്റിനടിയിലും പെട്ടിയിലും ചാക്കിലുമായി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. ഗോവ നിർമിത 131 ഫുൾ ബോട്ടിലും 309 ക്വാർട്ടർ ബോട്ടിൽ മദ്യവുമാണ് പിടിച്ചെടുത്തത്. പരിശോധനാ സമയത്ത് തീവണ്ടിയിലുണ്ടായിരുന്ന ആർക്കും ഇതിനെക്കുറിച്ച് അറിയില്ലായിരുന്നെന്ന് ആർ.പി.എഫ്. എസ്.ഐ. എം.പി. ഷിനോജ്കുമാർ അറിയിച്ചു. 

       എലത്തൂർ തീവണ്ടി തീവെപ്പുകേസിന് പിന്നാലെ തീവണ്ടികളിലെ പരിശോധന ശക്തിപ്പെടുത്തിയ ആർ.പി.എഫ് സ്ഫോടക വസ്തുക്കളും തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കളും കടത്തുന്നുണ്ടോ എന്ന് കണ്ടെത്താൻ നടത്തിയ പരിശോധനയിലാണ് ചാക്കുകണക്കിന് മദ്യം കണ്ണിൽപെട്ടത്. തീവണ്ടിയിൽ കയറിയപ്പോൾ തന്നെ മദ്യം അവിടെ ഉണ്ടായിരുന്നതായി യാത്രക്കാർ വ്യക്തമാക്കിയിരുന്നു.

NDR News
10 Apr 2023 05:59 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents