കൊയിലാണ്ടിയിൽ പൊതുസ്ഥലത്ത് മാലിന്യങ്ങൾ നിക്ഷേപിച്ചതിന് ഏഴ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി
സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ പൊതുസ്ഥലത്ത് നിക്ഷേപിച്ചതായി കണ്ടെത്തി
കൊയിലാണ്ടി: കൊയിലാണ്ടിയിൽ പൊതുസ്ഥലത്ത് മാലിന്യങ്ങൾ നിക്ഷേപിച്ചതിന് ഏഴ് സ്ഥാപനങ്ങൾക്ക് നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി.കൊയിലാണ്ടി നഗരസഭയിൽ ഹെൽത്ത് ഇൻസ്പെക്ടർ മാരുടെ രൂപീകരിച്ച നൈറ്റ് സ്ക്വാഡ് രാത്രി നഗരത്തിൽ നടത്തിയ പരിശോധനയെ തുടർന്നാണ് നോട്ടീസ് നല്കിയത്. സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ പൊതുസ്ഥലത്ത് നിക്ഷേപിച്ചതായി കണ്ടെത്തി.
നഗരസഭ ബസ്റ്റാന്റിന്റെ പല ഭാഗങ്ങളിലും ഓവർ ബ്രിഡ്ജിനടിയിലും മാലിന്യം നിക്ഷേപിച്ചവർക്കാണ് നോട്ടീസ് നൽകിയിട്ടുള്ളത്. മാലിന്യങ്ങൾ തരംതിരിച്ച് ഹരിത കർമ്മ സേനയ്ക്ക് യഥാസമയം നൽകാത്ത മിന്നൂസ് ഫാൻസി, റൂബി ബേക്കറി, മറിയ കൂൾബാർ, സഫ്രഫ്രൂട്സ്, ക്യാമ്പസ് ഫൂട്ട് വെയർ, ടി കെ ബേക്കറി ,കല്യാൺ റസിഡൻസി എന്നീ സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്.
രാത്രികാല സ്ക്വാഡിൽ നടത്തിയ പരിശോധനയിൽ നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ റിഷാദ് ശുചീകരണ ജീവനക്കാരായ മുരഹരി, വിനോദ് എന്നിവർ പങ്കെടുത്തു.

