ഭൂമി രജിസ്ട്രേഷന് കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജിസ്ട്രാർ ഓഫീസിലെ ഹെഡ് ക്ലർക്ക് പിടിയിൽ
കണ്ണൂർ സ്വദേശിയെയാണ് മലപ്പുറം വിജിലൻസ് ഡിവൈഎസ്പി ഫിറോസ് എം. ശഫീഖ് അറസ്റ്റ് ചെയ്തത്
മഞ്ചേരി: ഭൂമി രജിസ്ട്രേഷന് ഉടമയിൽ നിന്ന് 3,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജിസ്ട്രാർ ഓഫീസിലെ ഹെഡ് ക്ലർക്ക് വിജിലൻസ് പിടിയിലായി. കണ്ണൂർ സ്വദേശി പി.വി.ബിജു വിനെയാണ് മലപ്പുറം വിജിലൻസ് ഡിവൈഎസ്പി ഫിറോസ് എം. ശഫീഖിന്റെ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്. വിജിലൻസ് നൽകിയ പണം പരാതിക്കാരനിൽ നിന്ന് കൈപ്പറ്റുന്നതിനിനിടെ രജിസ്ട്രാർ ഓഫീസിൽ വെച്ച് ചെവാഴ്ച രാവിലെ പത്തരയോടെ പിടികൂടുകയായിരിന്നു. ഇയാളെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കി.
ആറു പേരടങ്ങുന്ന കുടുംബത്തിന്റെ 50 സെന്റ് ഭൂമിയുടെ ഭാഗപത്രം രജിസ്റ്റർ ചെയ്യാൻ മഞ്ചേരി നെല്ലിപ്പറമ്പ് സ്വദേശിയോട് അയ്യായിരം രൂപ ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരൻ ഈ വിവരം വിജിലൻസിൽ അറിയിക്കുകയായിരിന്നു.
5000 രൂപ നൽകാനാവശ്യപ്പെട്ട പരാതിക്കാരനോട് വില പേശിയപ്പോൾ അവസാനം 3500 രൂപ നൽകാൻ ആവശ്യപ്പെടുകയായിരിന്നു. സിവിൽ വേഷത്തിലെത്തിയ വിജിലൻസ് രാവിലെ പത്തിനു മുമ്പുതന്നെ ഓഫീസിൽ നിലയുറച്ചു.

