കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ ആർഎസ്എസ് പ്രവർത്തകന് ഗുരുതരമായ പരിക്ക്
എരഞ്ഞോളി പാലത്തിന് സമീപമുള്ള വീടുകളോട് ചേർന്നുള്ള പറമ്പിലായിരുന്നു സ്ഫോടനം

തലശ്ശേരി: എരഞ്ഞോളിയിലുണ്ടായ സ്ഫോടനത്തിൽ ആർഎസ്എസ് പ്രവർത്തകന് ഗുരുതര പരുക്ക്. എരഞ്ഞോളിപ്പാലം കച്ചുമ്പുറം താഴെയാണ് പുലർച്ചെ സ്ഫോടനമുണ്ടായത്. എരഞ്ഞോളി പാലത്തിന് സമീപമുള്ള വീടുകളോട് ചേർന്നുള്ള പറമ്പിലായിരുന്നു സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ എരഞ്ഞോളി സ്വദേശിയായ വിഷ്ണുവിന്റെ രണ്ട് കൈപ്പത്തികളും അറ്റു. സംഭവത്തിൽ തലശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ് രാത്രിയാണ് സംഭവം.
സ്ഫോടനം നടക്കുമ്പോൾ വിഷ്ണു മാത്രമാണ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബോംബ് നിർമാണ ത്തിനിടെയാണോ സ്ഫോടനം ഉണ്ടായതെന്ന് കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അതോ മറ്റെന്തെങ്കിലും കാരണത്താലാണോ സ്ഫോടനം എന്നും വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.ഉന്നത പോലീസ് ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.