മലമ്പുഴയിൽ സിപിഎം നേതാവ് ഷാജഹാൻ കൊലക്കേസ് പ്രതി ഹൃദയാഘാതം മൂലം മരിച്ചു
ഇതിന് പിന്നാലെ ബിജുവിൻ്റെ പെൺസുഹൃത്തിനെ പുലർച്ചെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി.

മലമ്പുഴ: സി പി .ഐ എം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഹൃദയാഘാതം മൂലം മരിച്ചു. ഷാജഹാൻ കൊലക്കേസിലെ പന്ത്രണ്ടാം പ്രതി ബിജുവാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചിരിക്കുമ്പോൾ ബിജുവിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതം മൂലമാണ് ബിജുവിന്റെ മരണമെന്നും ദുരൂഹതകൾ ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇതിന് പിന്നാലെ ബിജുവിൻ്റെ പെൺസുഹൃത്തിനെ പുലർച്ചെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി. ബിജുവിൻ്റെ മരണമറിഞ്ഞുള്ള ആഘാതത്തിൽ ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.