headerlogo
recents

സഹയാത്രികയ്ക്ക് എതിരെ അതിക്രമം;റിട്ട. ജില്ലാ ജഡ്ജി അറസ്റ്റിൽ

കിളമാനൂര്‍ സ്വദേശിയായ റിട്ട ജില്ലാ ജഡ്ജി രാമബാബുവിനെ യാണ് മണ്ണന്തല പൊലീസ് അറസ്റ്റു ചെയ്തത്.

 സഹയാത്രികയ്ക്ക് എതിരെ അതിക്രമം;റിട്ട. ജില്ലാ ജഡ്ജി അറസ്റ്റിൽ
avatar image

NDR News

21 Apr 2023 04:15 PM

   മണ്ണന്തല : ഓടുന്ന ബസില്‍ യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ റിട്ട. ജില്ലാ ജഡ്ജി അറസ്റ്റില്‍. കിളമാനൂര്‍ സ്വദേശിയായ റിട്ട ജില്ലാ ജഡ്ജി രാമബാബുവിനെയാണ് മണ്ണന്തല പൊലീസ് അറസ്റ്റു ചെയ്തത്.

   കിളിമാനൂരില്‍ നിന്നായിരുന്നു ഇയാള്‍ ബസില്‍ കയറിയത്. ബസില്‍ സ്ത്രീകളുടെ സീറ്റില്‍ ഒറ്റക്കിരിക്കുന്ന യുവതിയെ ഇയാള്‍ ശല്യം ചെയ്യുകയായിരുന്നു. കേശവദാസപുരത്തെത്തിയപ്പോഴേക്കും ഉപദ്രവം സഹിക്ക വയ്യാതെ യുവതി ബഹളം വെയ്കാന്‍ തുടങ്ങി.

   ഇതേ തുടര്‍ന്ന് നാട്ടുകാരും ബസ് ജീവനക്കാരും ഇടപെടുകയും ഇയാളെ പൊലീസിലേല്‍പ്പിക്കുക യും ചെയ്തു. തുടർന്ന് റിമാൻഡിൽ ആവുകയാണ് ഉണ്ടായത്.

NDR News
21 Apr 2023 04:15 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents