പേരാമ്പ്ര ബൈപ്പാസ് തുറക്കാൻ ഏതാനും ദിവസം മാത്രം:ലൈറ്റ് സ്ഥാപിക്കൽ, റോഡിൽ ലൈനിടൽ പ്രവൃത്തികൾ പൂർത്തീകരിച്ചു
ബൈപ്പാസ് ഏപ്രിൽ 30ന് വൈകുന്നേരം 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനായി സമർപ്പിക്കും
പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസ് തുറക്കാൻ ഏതാനും ദിവസം മാത്രം അവശേഷിക്കുമ്പോൾ അവസാനഘട്ട മിനുക്കു പണികളും പൂർത്തിയാവുന്നു. പേരാമ്പ്രയിലെ ഗതാഗതകുരുക്കിന് പരിഹാര മാവുന്ന, നാട്ടുകാരുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്ന ബൈപ്പാസ് ഉദ്ഘാടനത്തിനായ് ഒരുങ്ങിക്കഴിഞ്ഞു. അവസാന ഘട്ടങ്ങളിലായി നടന്നിരുന്ന ലൈറ്റ് സ്ഥാപിക്കൽ, റോഡിൽ ലൈനിടൽ തുടങ്ങിയ പ്രവൃത്തികൾ എല്ലാം പൂർത്തീകരിച്ചു കഴിഞ്ഞു. പുതിയ ബൈപ്പാസ് ഏപ്രിൽ 30ന് വൈകുന്നേരം 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനായി സമർപ്പിക്കും.
പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ജനങ്ങൾ പങ്കെടുക്കുന്ന വിപുലമായ പരിപാടിയായി ഉദ്ഘാടനം മാറ്റാനായി കഴിഞ്ഞ ദിവസം സംഘാടകസമിതി രൂപീകരിച്ചു. ചെമ്പ്രറോഡ് കവലയ്ക്ക് സമീപമുള്ള മൈതാനത്താണ് ഉദ്ഘാടന സമ്മേളനം സംഘടിപ്പിക്കുന്നത്. ടി.പി രാമകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പരിപാടിയുടെ വിജയത്തിനായി ടി.പി രാമകൃഷ്ണൻ എം.എൽ.എ ചെയർമാനായാണ് സ്വഗത സംഘം രൂപീകരിച്ചത്.
ഷീജ ശശി, എം.പി ശിവാനന്ദൻ, സുരേഷ് ചക്കാടത്ത്, കെ.കെ ബിന്ദു, സി.കെ ശശി, പി.എൻ ശാരദ, കെ.ടി രാജൻ, എൻ.ടി ഷിജിത്ത്, കെ.വി ബാബു രാജ്,വി.പി ദുൽഫിക്കിൻ, കെ സുനിൽ, ഉണ്ണി വേങ്ങേരി, എ.എം സുഗതൻ, കെ.കെ നിർമ്മല, പി.കെ ഗിരീഷ്, സി.എം ബാബു, എന്നിവർ വൈസ് ചെയർമാൻമാരുമായി തിരഞ്ഞെടുത്തു.
എൻ.പി ബാബു കൺവീനറും ബേബി കാപ്പുകാട്ടിൽ, പി.കെ.എം.ബാലകൃഷ്ണൻ, മനോജ് ആവള, എം കുഞ്ഞമ്മദ്, എസ്.കെ സജീഷ്, രാജൻ മരുതേരി, മുഹമ്മദ് ചാലിക്കര, രാഗേഷ് തറമ്മൽ, കെ.പി ആലിക്കുട്ടി, യൂസഫ് കോറോത്ത്, എൻ.എസ് കുമാർ, കെ പ്രദീപ്കുമാർ, പി.ടി അഷറഫ്, കെ.കെ പ്രേമൻ എന്നിവരെ ജോയിന്റ് കൺവീനർമാരുമായി തീരുമാനമായി. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദിനെ ട്രഷററായും തിരഞ്ഞെടുത്തു. മുൻ എംഎൽമാരും ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും സിഡിഎസ് ചെയർപേഴ്സൺമാരും ഉൾപ്പെടുന്ന 301 അംഗ സ്വാഗതസംഘ കമ്മിറ്റിക്കും രൂപം നൽകിയിരുന്നു.

