headerlogo
recents

അവിടനല്ലൂർ വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

കേരളപ്പിറവി ദിനത്തോടെ കേരളത്തിലെ മുഴുവൻ റവന്യൂ ഓഫീസുകളെയും ഓൺലൈനായി ബന്ധിപ്പിച്ച് ഡിജിറ്റൽ ആക്കുമെന്ന് മന്ത്രി

 അവിടനല്ലൂർ വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു
avatar image

അരുണിമ പേരാമ്പ്ര

25 Apr 2023 07:38 AM

കൂട്ടാലിട: കേരളപ്പിറവി ദിനത്തോടെ സംസ്ഥാനത്തെ റവന്യൂ വകുപ്പിലെ മുഴുവൻ ഓഫീസുകളെയും ഓൺലൈനായി ബന്ധിപ്പിച്ച്‌  പൂർണമായും ഡിജിറ്റലൈസേഷൻ നടപ്പാക്കുമെന്ന്  മന്ത്രി കെ  രാജൻ പറഞ്ഞു.  കൂരാച്ചുണ്ട്, അവിടനല്ലൂർ, പനങ്ങാട്  സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ കെട്ടിടം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ഭൂമിയുമായി ബന്ധപ്പെട്ട മുഴുവൻ പ്രശ്‌നങ്ങൾക്കും പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.  കെ എം സച്ചിൻദേവ് എംഎൽഎ അധ്യക്ഷനായി. .  

     നിർമിതി കേന്ദ്രം മേഖല എൻജിനിയർ കെ എം ശശി റിപ്പോർട്ട് അവതരിപ്പിച്ചു. താഴത്തെ നിലയിൽ പൊതുജനങ്ങൾക്കുളള കാത്തിരിപ്പ് മുറി, വില്ലേജ് ഓഫീസറുടെ മുറി, സ്പെഷ്യൽ വില്ലേജ് ഓഫീസറുടെ മുറി,  ഓഫീസ് ഏരിയ, ടോയ്‌ലറ്റ് സൗകര്യം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്നാം നിലയിൽ മീറ്റിങ്‌ ഹാളും സ്റ്റോറേജ് റൂമും ക്രമീകരിച്ചിട്ടുണ്ട്. ജില്ലാ നിർമിതി കേന്ദ്രമാണ് നിർവഹണ ഏജൻസി. 

       അവിടനല്ലൂർ വില്ലേജ് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ ഡെന്നീസ്‌ മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. 52 ലക്ഷംരൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോടെ ഓഫീസ് നിർമിച്ചത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വി കെ അനിത, പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷ്, വൈസ് പ്രസിഡന്റ് എം കെ വിലാസിനി, നഫീസ വഴുതിനപ്പറ്റ , ടി എം രഘൂത്തമൻ , ടി കെ സുമേഷ്, രാഷ്ട്രീയ പാർടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. കലക്ടർ എ ഗീത സ്വാഗതവും സി പി മണി നന്ദിയുംപറഞ്ഞു. 

 

 

അരുണിമ പേരാമ്പ്ര
25 Apr 2023 07:38 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents